തിരുനാഥപുരം കൃഷ്ണക്ഷേത്രം

തിരുനാഥപുരം കൃഷ്ണക്ഷേത്രം
Thirunathapuram Krishna Temple

ആയിരത്തിലധികം വർഷം പഴക്കമുള്ള തിരുനാഥപുരം കൃഷ്ണക്ഷേത്രം,
ശാലകൂടവിധാനമാണ് നിർമ്മാണരീതി,
ക്ഷേത്രനിർമ്മാണത്തിൽ ക്ഷേത്രഅവയവങ്ങളെ പൂർണത വരുത്തുവാൻ വേണ്ടി ചെയ്യുന്ന വിധാനമാണ് ശാലകൂടം....
വെട്ടുക്കൽനിർമ്മിതമായ ക്ഷേത്രം അടിമുടി കൊത്തുപ്പണികളാൽ സമ്പന്നമാണ്, മനോഹരമായ പൗരാണിക കൊത്തുപണികളാൽ ക്ഷേത്രം ദൃശ്യവിസ്മയം തീർക്കുന്നു, തറകരിങ്കല്ലിലും
ചുമര് വെട്ടുക്കല്ലിലും ആണ് പണിതിരിക്കുന്നത്,
പ്രാചീനനിർമ്മിതികളും കൊത്തുപണികളും ഇഷ്ടപ്പെടുന്നവർക്ക് തിരുനാഥപുരംക്ഷേത്രം ഒരു മുതൽകൂട്ടാണ്,
പുരാതന കേരളതച്ചുശാസ്ത്രവൈഭവത്തിന് മകുടോദാഹരണമാണ് തിരുനാഥപുരംക്ഷേത്രം,
ശില്പികൾ ക്ഷേത്രത്തിൻ്റെ സൗന്ദര്യം
പ്രൗഢഗംഭീരമാക്കിയിരിക്കുന്നു,

കാലപഴക്കത്താൽ ഉള്ള ജീർണ്ണത ക്ഷേത്രത്തിന് ബാധിച്ചിട്ടുണ്ട്, വെട്ടുകല്ലിൽ ശില്പങ്ങൾ തീർത്ത ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ്,
പട്ടാമ്പി ഓങ്ങല്ലൂർ ശിവക്ഷേത്രം ഇതുപോലെ വെട്ടുക്കൽ ശില്‌പങ്ങളാൽ സമ്പന്നമാണ്,

ക്ഷേത്രത്തിൻ്റെ ചുറ്റുപാട് കൂടി വൃത്തിയാക്കിയാൽ കാണാൻ നല്ല ഭംഗിയായിരിക്കും,

തിരുവൈരാണികുളം ശിവക്ഷേത്രത്തിൻ്റെ തൊട്ടുപിന്നിലാണ് തിരുനാഥപുരം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രത്തിൻ്റെ വലതുവശം മതിൽ ചേർന്ന് പോയാൽ വെടിയൂർ മന വക ക്ഷേത്രത്തിലെത്താം,
വെടിയൂർമനക്കാരുടെ കുടുംബ ക്ഷേത്രമാണ് തിരുനാഥപുരം,
തിരുവൈരാണികുളത്തെ പ്രശസ്ത ഇല്ലങ്ങളായ
അകവൂർ മന, വെടിയൂർ മന, വെൺമണിമനക്കാർ പരസ്പരം ചാർച്ചകാരാണ്,
മൂന്ന് കുടുംബവും തിരുവൈരാണികുളംശിവക്ഷേത്ര ഊരാളരാണ്,
(വെടിയൂർ മന വകതിരുനാഥപുരം ക്ഷേത്രം, തിരുവൈരാണികുളം, ആലുവ)