ശ്രീചക്രം എന്താണ്?

ശ്രീചക്രം എന്താണ്?

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം,ബഹിര്‍ദശാരം, ചതുര്‍ദശാരം,അഷ്ടദളം, ഷോഡശദളം,വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്.നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.

ശ്രീവിദ്യോപാസനയിൽ ശ്രീചക്രം, മന്ത്രം,ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു.

ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ,ഗരിമാ,ലഘിമാ, ഈശിത്വം, വശിത്വം, പ്രാകാമ്യം, ഭുക്തി, പ്രാപ്തി,സർവ,കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..

0:00
/0:41

ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ

  1. ബ്രാഹ്മീ
  2. മാഹേശ്വരി
    3.കൗമാരീ
  3. വൈഷ്ണവി
  4. വാരാഹി
  5. മാഹേന്ദ്രീ
  6. ചാമുണ്ഡാ
    8.മഹാലക്ഷ്മി
    എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.

ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ

  1. സർവസംക്ഷോഭിണി
  2. സർവവിദ്രാവിണി
  3. സർവാകർഷിണി
  4. സർവവശങ്കരി
  5. സർവോന്മാദിനി
  6. സർവമഹാങ്കുശ
  7. സർവഖേചരി
  8. സർവബീജാ
  9. സർവയോനി
  10. സർവത്രിഖണ്ഡാ
    എന്നി10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേർത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.

രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ

  1. കാമാകർഷിണി
  2. ബുദ്ധ്യാകർഷിണി
  3. അഹങ്കാരാകർഷിണി
  4. ശബ്ദാകർഷിണി
  5. സ്പർശാകർഷിണി
  6. രൂപാകർഷിണി
  7. രസാകർഷിണി
  8. ഗന്ധാകർഷിണി
  9. ചിത്താകർഷിണി
  10. ധൈര്യാകർഷിണി
  11. സ്മൃത്യാകർഷിണി
  12. നാമാകർഷിണി
  13. ബീജാകർഷിണി
  14. ആത്മാകർഷിണി
  15. അമൃതാകർഷിണി
  16. ശരീരാകർഷിണി,
    എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂർണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.

തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ

  1. അനംഗകുസുമ
  2. അനംഗമേഖലാ
  3. അനംഗമദനാ
  4. അനംഗമദനാതുരാ
  5. അനംഗരേഖാ
  6. അനംഗവേഗിനി
  7. അനംഗാങ്കുശ
  8. അനംഗമാലിനി
    എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.

സർവസൗഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ

  1. സർവസംക്ഷോഭിണി
  2. സർവവിദ്രാവിണി
  3. സർവാകര്ഷിണി
  4. സർവാഹ്ലാദിനി
  5. സർവസമ്മോഹിനി
  6. സർവസ്തംഭിനി
  7. സർവജൃംഭിണി
  8. സർവവശങ്കരി
  9. സർവരഞ്ജിനി
  10. സർവോന്മാദിനി
  11. സർവാർഥസാധിനി
  12. സർവസംപത്തിപൂരിണി
  13. സർവമന്ത്രമയി
  14. സർവദ്വന്ദ്വക്ഷയങ്കരി
    എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.

സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീർണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.

സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ

  1. സർവജ്ഞാ
  2. സർവശക്തി
  3. സർവൈശ്വര്യപ്രദാ
  4. സർവജ്ഞാനമയി
  5. സർവവ്യാധിവിനാശിനി
  6. സർവാധാരസ്വരൂപ
  7. സർവപാപഹരാ
    8.സർവാനന്ദമയി
  8. സർവരക്ഷാസ്വരൂപിണി
  9. സർവെപ്സിതഫലപ്രദ
    എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗർഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.

ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേർന്ന ഏഴാമത്തെ ആവരണത്തിൽ

  1. വശിനി
  2. കാമേശ്വരി
  3. മോദിനി
  4. വിമലാ
  5. അരുണാ
  6. ജയിനി
  7. സർവേശ്വരി
  8. കൗലിനി
    എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.

ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ

  1. കാമേശ്വരി
  2. വജ്രേശ്വരി
  3. ഭഗമാലിനി
    എന്നീ ത്രിമൂർത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാർശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
  4. മിത്രേശൻ
  5. ഉഡ്ഢീശൻ
  6. ഷഷ്ഠീശൻ
  7. ചര്യൻ
    എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
  8. ലോപാമുദ്രാ
  9. അഗസ്ത്യൻ
  10. കാലതാപനൻ
  11. ധർമാചാര്യൻ
  12. മുക്തകേശീശ്വരൻ
  13. ദീപകലാനാഥൻ
  14. വിഷ്ണുദേവൻ
  15. പ്രഭാകരദേവൻ
  16. തേജോദേവൻ
  17. മനോജദേവൻ
  18. കല്യാണദേവൻ
  19. രത്നദേവൻ
  20. വാസുദേവൻ
  21. ശ്രീരാമാനന്ദൻ
    എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാർശ്വങ്ങളിലായി
  22. കാമേശ്വരി
  23. ഭഗമാലിനി
  24. നിത്യക്ലിന്നാ
  25. ഭേരുണ്ഡാ
  26. വഹ്നിവാസിനി
  27. മഹാവജ്രേശ്വരി
  28. ശിവദൂതി
  29. ത്വരിതാ
  30. കുലസുന്ദരി
  31. നിത്യാ
  32. നീലപതാകാ
  33. വിജയാ
  34. സർവമംഗളാ
  35. ജ്വാലാമാലിനി
  36. ചിത്രാ
    എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.

ശ്രീചക്രത്തിന്റെ നടുവിൽ ഒൻപതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.

യഥാർത്ഥത്തിൽ ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം
ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.
ബഹിരർദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ
കടിർദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം
മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം
ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ
ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.

ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തർദശാരത്തെ ഭ്രൂമധ്യമായും, ബഹിർദ്ദശാരത്തെ കണ്ഠമായും, ചതുർദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവർന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം. 🙏🙏🙏🙏🙏