ശ്രീ വരാഹി ദേവി
സപ്‌തമാതാക്കളില്‍ ഒരു ദേവിയാണ് വരാഹി. ഉഗ്ര രൂപിണിയാണ്. ഈ ദേവിയെ ഉപാസിച്ചാല്‍ മനഃസമാധാനവും ശത്രുനാശവും ഫലം. വരാഹാവതാരത്തിന്റെ ശക്തി സ്വരൂപം ആണ് വരാഹി ദേവി. ലളിത ദേവിയുടെ സർവ സൈന്യാധിപ ആണ്. ദേവി വാർത്താളി, വജ്ര മുഖി, സ്വപ്നേശി, പന്നിമുഖി, ഭൂ ശക്തി, സേനാ നായകി, മഹാ കർണിക, ധൂമ്ര രൂപി എന്നും അറിയപ്പെടുന്നു. വരഹി ദേവിയെ രാത്രിയിൽ ആണ് ആരാധിക്കുന്നത്. ദേവി മഹാത്മ്യത്തിൽ രക്തബീജ വധ സമയത്താണ് സപ്ത മാതൃക്കൾ അവതരിച്ചത് ദുർഗ ദേവിയുടെ പൃഷ്ട ഭാഗത്തു നിന്നാണ് വരാഹിയുടെ ഉത്ഭവം. ദേവിയുടെ സാധകനു സ്തംഭനം മാരണം വശ്യം എന്നിവ ഏൽക്കാൻ ദേവി അനുവദിക്കില്ല. ദേവിയുടെ രൂപം പന്നിയുടെ മുഖം മനുഷ്യ ശരീരം, നീല നിറം ആണ് ദേവിക്ക്, നാലു കൈകളിൽ കലപ്പ, സുദർശന ചക്രം, അഭയ വരദ മുദ്ര എന്നിങ്ങനെ ചില രൂപത്തിൽ എട്ടും, ചിലതിൽ പതിനെട്ടും ഹസ്തം ഉണ്ട്. മഹിഷം ആണ് വാഹനം, ദേവി സാധകന് ആഗ്രഹിച്ചതെന്തും നൽകും ഒരു നാടിനെ വരെ രക്ഷിക്കാനും നശിപ്പിക്കാനും ദേവിയുടെ സാധകന് പറ്റും. ദേവി കോപിച്ചാൽ രക്ഷപ്പെടുക അസാധ്യം ഗുരു ഉപദേശ തോടെ മാത്രമേ ദേവിയെ പൂജിക്കാൻ പാടുള്ളൂ പിഴവ് പറ്റിയാൽ ജന്മാന്തരങ്ങൾ നശിച്ചുപോകും. ജാതകത്തിൽ മഹായോഗം, പൂർവ്വ ജന്മ സുകൃതം, ദൈവാനുഗ്രഹം ഇവാ മൂന്നും ഉണ്ടെങ്കിൽ മാത്രമേ ദേവി സിദ്ധി ലഭിക്കുക യുള്ളൂ. സാധാരണ മനുഷ്യർക്ക് അപ്രാപ്യം ദേവി സാധന എന്നു അർത്ഥം. ഇതിനു എല്ലാം അപ്പുറം ഭക്തി എന്ന പാശം കൊണ്ടു ഏതൊരു ദൈവത്തെയും സാധാരണക്കാരന് കെട്ടാം എന്നാണല്ലോ. ഉഗ്ര മൂർത്തിയായ നരസിംഹം പോലും വെറും ഭക്തിയോടെ വിളിച്ച പ്രഹ്ലാദനെ രക്ഷിക്കാൻ വന്നല്ലോ.
"വരാഹിഅമ്മ മഹാകാളിയുടെ അംശം"
"ഓം കുണ്ഡലിനിപുര വാസിനി ചണ്ടമുണ്ട വിനാശിനീ
പണ്ഡിതസ്യ മനോന്മണി
വാരാഹീ നമോസ്തുതേ"
"അഷ്ടലക്ഷ്മി സ്വരൂപിണി
അഷ്ടദാരിദ്ര്യ നാശിനി
ഇഷ്ട കാമപ്രദായിനി
വാരാഹീ നമോസ്തുതേ"
വാരാഹീ ദേവിയെ പ്രാർത്ഥിക്കുന്നവര്‍ക്ക് ലോകത്തില്‍ ശത്രുക്കള്‍ ഉണ്ടാവില്ല. മനുഷ്യ ശരീരവും പന്നിയുടെ മുഖവും ഉള്ളവള്‍ ആണ്. കോപത്തില്‍ അങ്ങേയറ്റം കോപം ഉള്ളവള്‍ പക്ഷെ കാരുണ്യനിധിയാണ് വാരാഹി അമ്മ.
ലളിതാദേവിയുടെ സേനാനായികയായി യുദ്ധത്തിനുപോയി ജയം കൊണ്ടവള്‍. അമ്മയുടെ രഥം "ഗിരിചക്രം". അമ്മക്ക് പല നാമങ്ങള്‍ ഉണ്ട്.
സേനാനാഥാ, ദണ്ടനാഥാ വാരാഹീ . പഞ്ചമീ, കൈവല്യരൂപി, വീരനാരി, വാർതാളി,, ബലിദേവത, സങ്കേതാ, സമയേശ്വരി, മഹാസേനാ, അരിഘ്നി, മുഖ്യമയി ആജ്ഞാചക്രെശ്വരി എന്നിവ.
വാരാഹി സ്വരൂപത്തില്‍ സ്വപ്ന വരാഹി, അശ്വാരൂഡ വാരാഹീ, ആദി വാരാഹീ, ലഘു വാരാഹീ, എന്നീ ബലം ഉള്ള അമ്മ പല നിറത്തിലുള്ള വസ്ത്രങ്ങളും (നീല , ചുവപ്പ്, മഞ്ഞ) പല ആയുധങ്ങളും ധരിക്കുന്നു.
പന്നിക്ക് നൈസര്‍ഗികമായി ആകാശത്തെ നോക്കാനുള്ള കഴിവില്ല എപ്പോഴും അത് ഭൂമിയെ നോക്കി നടക്കുന്നു. ഒരു പന്നിയായി അവതാരം എടുത്തു ഭൂമിയെ കടലില്‍ നിന്ന് ഭൂമിയെ ഒരു തൂക്കു തൂക്കികൊണ്ട് തന്റെ തലയെ ഉയര്‍ത്തി നിര്‍ത്തിപിടിച്ചിരിക്കുന്നു.
എന്തിനാ നമ്മള്‍ ഈ ദേവിയെ വണങ്ങുന്നത് ?
നമ്മുടെ ഉള്ളിലുള്ള, ഉറങ്ങികിടക്കുന്ന കുണ്ഡലിനി ശക്തിയെ അമ്മ ഉയര്‍ത്തുന്നു. അമ്മയുടെ ദണ്ട് നമ്മില്‍ ഉള്ള ശക്തിയെ ഉണര്‍ത്തി എഴുന്നേല്‍പ്പിക്കുന്നു.
കുണ്ഡലിനിശക്തിയെ ഉണർത്തിയാല്‍ എന്ത് ലാഭം.?
കുണ്ഡലിനിശക്തിയെ അജ്ഞാചക്രത്തില്‍ വെച്ച് തവം ചെയ്‌താല്‍ നാം വിചാരിച്ച കാര്യങ്ങള്‍ എല്ലാംസഫലമാകും, പറയുന്നവാക്കുകള്‍ പൊന്നാവും, ഈ ദേവിയെ പുജിച്ചാല്‍ വാക്ക് ഫലിക്കും. ശത്രുക്കള്‍ എല്ലാം മിത്രങ്ങള്‍ ആയി തീരും. വാരാഹീ സാധകനെ ആരും വശ്യവലയില്‍ വീഴ്ത്തുവാന്‍ സാധിക്കില്ല... ദുര്‍ദേവതകള്‍ അടുത്ത് വരാന്‍ പോലും ഭയക്കും.
വാരാഹീ ദേവി ദേവഗുണവും മൃഗഗുണവും ഉള്ളവള്‍, അതിനാല്‍ ദേവിയെ ഉഗ്രദൈവം എന്ന് പറയപ്പെടുന്നു. തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷയും വലുതാണ് അമ്മ കൊടുക്കുന്നത്. വിളിച്ചപാടെ ഓടി എത്തുന്ന ദേവതയാണ് അമ്മ.
കടപ്പാട് 🙏🌹🙏