Shri Mahavishnu Temple, Anandapuram

Shri Mahavishnu Temple, Anandapuram
Shri Mahavishnu Temple, Anandapuram

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അടുത്താണ് അതിപുരാതനമായ ആനന്ദപുരം ദ്വാദശനാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
1500 വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ഈ മഹാക്ഷേത്രത്തിൻ്റെ ചരിത്രം'ആനന്ദി'എന്ന വിഷ്ണു ഭക്തയായ കന്യകയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തിനും ക്ഷേത്രത്തിനും ആനന്ദപുരം എന്ന പേരുണ്ടാവുന്നത് അങ്ങനെയാണ്.

ഏറനാട്ടു രാജാവ് ആനന്ദി എന്ന കന്യകയെ കണ്ടു മോഹിച്ച് വിവാഹ അഭ്യർത്ഥന നടത്തിയെന്നും
"എൻ്റെ ഉപാസനാ മൂർത്തിയായ കാലചക്രസ്വരൂപനായ വിഷ്ണുവിനും ദ്വാദശനനാമങ്ങൾക്കും അങ്ങ് ക്ഷേത്രം പണി കഴിപ്പിച്ച് പ്രതിഷ്ഠ നടത്തി തന്നാൽ 21 ദിവസത്തെ ഭഗവത് ഭജനത്തിന് ശേഷം അങ്ങയെ ഞാൻ വിവാഹം ചെയ്യാം എന്നും ആനന്ദി അറിയിക്കുന്നു.

ആനന്ദിയിൽ അനുരക്തനായ രാജാവ് മനോഹരമായ ക്ഷേത്രം നിർമ്മിക്കുകയും കാലചക്രത്തിൻ്റെ അധിപനായ മഹാവിഷ്ണുവിൻ്റെ പ്രധാന ശ്രീകോവിലിന് ചുറ്റുമായി മേടം മുതലുള്ള 12 രാശികളെ പ്രതിനിധീകരിച്ച് വിഷ്ണുവിനെ

  1. കേശവൻ
  2. നാരായണൻ
  3. മാധവൻ
    4. ഗോവിന്ദൻ
    5. വിഷ്ണു
    6. മധുസൂദനൻ
    7. ത്രിവിക്രമൻ
    8. വാമനൻ
    9.ശ്രീധരൻ,
    10. ഋഷീകേശൻ
    11. പത്മനാഭൻ,
  4. ദാമോധരൻ എന്നിങ്ങനെ ദ്വാദശനാമങ്ങളിൽ
    വ്യത്യസ്ത രൂപ ഭാവങ്ങളിലുള്ള വിഗ്രഹ പ്രതിഷ്ഠയും നിർവ്വഹിച്ചു.
    20 ദിവസത്തെ ഭജനം പൂർത്തിയാക്കിയ ആനന്ദി 21ാം ദിവസം ശ്രീകോവിലേയ്ക്ക് പ്രവേശിച്ച് വിഷ്ണു വിഗ്രഹത്തിൽ ലയിച്ചു ചേർന്നുവെന്നുമാണ് ഐതിഹ്യം. രാജാവും ജനങ്ങളും ക്ഷേത്രത്തിൽ എത്തിയ സമയം കാണുന്നത് ആനന്ദിയുടെ വസ്ത്രങ്ങൾ ചാർത്തി നിൽക്കുന്ന ഭഗവത് വിഗ്രഹത്തെയാണ്.
    അതിനാൽ ഇവിടെ ഇണപുടവ വിഗ്രഹത്തിൽ ചാർത്തൽ പ്രധാന വഴിപാടായി കണക്കാക്കുന്നു.

രാസലീലമദ്ധ്യത്തിലെ
ഗോപികാരമണനായ ശ്രീകൃഷ്ണൻ്റെ
ഷോഡശ മൂർത്തീഭാവങ്ങളോട് കൂടിയ പ്രതിഷ്ഠയുള്ള ഒരേയൊരു ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

ദ്വാദശനാമപൂജ വളരെ പ്രാധാന്യമാണ്. ദ്വാദശനാമമൂർത്തികളെ ഓരോ മാസങ്ങളിലായിട്ട് പ്രാധാന്യത്തോടെ പൂജിച്ച് 12 മാസം പൂർത്തിയാവുന്ന ദിവസം പന്ത്രണ്ട് സാത്വിക ബ്രാഹ്മണർക്ക് കാലുകഴിച്ച് ഊട്ട് നടത്തി ദക്ഷിണ സമർപ്പിക്കുന്നു.

ലോക ശ്രേയസ്സിനായി എല്ലാ മാസവും തിരുവോണം നക്ഷത്രത്തിൽ വാരജപവും കറുത്തവാവിന് പിതൃശുദ്ധിക്കായി തിലഹോമവും ഏറ്റവും പ്രാധാന്യമായാണ് കാണുന്നത്.

തൃശ്ശൂരിനും ചാലക്കുടിയ്ക്കും മദ്ധ്യേ നെല്ലായിൽ നിന്ന് 4 km പടിഞ്ഞാറ് മാറി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ആനന്ദപുരത്തപ്പാ ശരണം
🙏🙏🙏