രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം
വീണ്ടുമൊരു കർക്കിടകം കൂടി പടി കടന്നെത്തുന്നു.ഒപ്പം രാമായണ ശീലുകളാൽ മുഖരിതമായ രാവുകളും പകലുകളും.ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇനി വരുന്ന ഒരു മാസക്കാലം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രാമായണ പാരായണം നടക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നാലമ്പല ദർശന യാത്രകളും ഈ കർക്കിടക മാസത്തിൽ ഉണ്ടാവും.
കേരളത്തിലെ കോട്ടയം ജില്ലയിൽ പാലായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പുരാതന ഹിന്ദു ക്ഷേത്രമാണ് രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം. വൈഷ്ണവ പാരമ്പര്യത്തിലെ 108 അഭിമാന ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രത്തെ തരംതിരിച്ചിട്ടുണ്ട്. ചതുർബാഹുവായ കിഴക്കോട്ട് ദർശനമായി ശ്രീരാമനാണ് ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ. ശ്രീരാമൻ അയോധ്യ രാജ്യം വിട്ട് പതിന്നാലു വർഷത്തെ വനവാസത്തിനിടെ സീത ദേവിയെ കണ്ടെത്താൻ നടത്തിയ യാത്രക്കിടെ ഇന്നത്തെ രാമപുരം ഗ്രാമത്തിലെത്തി എന്നാണ് ഐതിഹ്യം. ധ്യാനത്തിന് അനുയോജ്യമായ സ്ഥലമായി ഇവിടം കണ്ടെത്തി. ശ്രീരാമനെ തിരഞ്ഞു വന്ന സഹോദരങ്ങൾ ഇവിടെ തപസ്സു ചെയ്യുന്ന സഹോദരനെ കണ്ടപ്പോൾ, അവരും അദ്ദേഹത്തിൻ്റെ അരികിൽ ഇരുന്നു ധ്യാനിച്ചു. ലക്ഷ്മണൻ കൂടപ്പുലത്തും ഭരതൻ അമനകരയിലും ശത്രുഘ്നൻ മേതിരിയിലും. കാലക്രമേണ, അവർ ധ്യാനിച്ച സ്ഥലങ്ങളിൽ അവർക്കായി പ്രത്യേക ക്ഷേത്രങ്ങൾ ഉയർന്നുവരുകയും അത് നാലമ്പലം എന്നറിയപ്പെടുകയും ചെയ്തു.രാമായണ മാസത്തിൽ ശ്രീരാമ ലക്ഷ്മണന്മാരുടെയും ഭരത ശത്രുഘ്നന്മാരുടെയും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വഴിപാടുകൾ അർപ്പിക്കുന്നതും ഉത്തമം എന്ന് കരുതപ്പെടുന്നു.
ക്ഷേത്രത്തിൽ നേരിട്ടെത്തി വഴിപാടുകൾ നടത്താൻ സാധിക്കാത്തവർക്കായി ഒരു സന്തോഷവാർത്ത. അർപ്പൺ ആപ്ളിക്കേഷനിലൂടെ നിങ്ങൾ ആഗ്രഹിക്കുന്ന വഴിപാടുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കും. അതിനായി നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം. playstore അല്ലെങ്കിൽ appstore നിന്ന് അർപ്പൺ ആപ്ലിക്കേഷൻ സൗജന്യമായി ഡൌൺലോഡ് ചെയ്യുക. നിങ്ങളുടെ എല്ലാ അർപ്പണങ്ങളും സഫലമാവട്ടെ.