നാഗപഞ്ചമി

നാഗപഞ്ചമി
Naga Panchami

നാഗപഞ്ചമി ഐതിഹ്യം

പരീക്ഷിത്തു മഹാരാജാവ് നാഗരാജാവ് തക്ഷകന്റെ ദംശനത്താൽ മരണമടഞ്ഞു.

പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ ഹസ്തിനപുരിയുടെ രാജാവായി, പിതാവിനെ കടിച്ചു കൊന്ന തക്ഷകനെ കൊല്ലുവാനായി ജനമേജയ രാജാവ് സർപ്പസത്രം എന്ന മഹാ യാഗം തുടങ്ങി.

സർപ്പങ്ങൾ നാഗലോകം വിട്ട് രക്ഷാസ്ഥാനം നോക്കി ഓടി..

നാഗരാജാവ് അനന്തനും ഗുളികനും പാലാഴിയിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.

നാഗരാജാവ് വാസുകിയും മറ്റു സർപ്പങ്ങളും കൈലാസത്തിൽ ശ്രീ മഹാദേവനെ ശരണം പ്രാപിച്ചു.

  • നാഗരാജാവ് തക്ഷകൻ തന്റെ ഉറ്റ മിത്രമായ ദേവേന്ദ്രനെ ശരണം പ്രാപിച്ചു.

ചണ്ഡഭാർഗവൻ എന്ന മുനിയുടെ കാർമികത്വത്തിൽ സർപ്പസത്രം തുടങ്ങി..

മന്ത്രശക്തിയാൽ സർപ്പങ്ങൾ ആകാശ മാർഗത്തിൽ ഹോമകുണ്ഡത്തിൽ വന്നു വീണു കൊണ്ടിരുന്നു.

നാഗരാജാവ് വാസുകിയുടെ സഹോദരി " ജരൽകാരു" എന്ന നാഗകന്യകക്ക്,
"ജരൽകാരു" എന്ന് തന്നെ പേരുള്ള മഹർഷിയിൽ ജനിച്ച " ആസ്തികൻ " എന്ന ബാലൻ സർപ്പങ്ങളുടെ അപേക്ഷ പ്രകാരം യാഗം നിർത്തി വെപ്പിക്കുവാൻ യാഗശാലയിൽ എത്തി.

സർപ്പസത്രം നടക്കുന്ന യാഗശാലയിൽ ആരെയും കടത്തി വിടുന്നില്ല.. യാഗം മുടങ്ങാതെ ഇരിക്കുവാൻ അതീവ സുരക്ഷയിൽ ആണ്‌ യാഗം നടക്കുന്നത്.

സർപ്പങ്ങൾ തീയിൽ വീണു ഉരുകുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു.

നാഗരാജാവ് തക്ഷകനെ മാത്രം കാണാനില്ല.

ജനമേജയൻ മുനിമാരോട് കാരണം തിരക്കി..
തക്ഷകൻ ഇന്ദ്രനെ ശരണം പാപിച്ചു, ഇന്ദ്രന്റെ സിംഹാസനത്തിൽ ചുറ്റി കിടക്കുകയാണ് എന്ന് മുനിമാർ പറഞ്ഞു.

എന്നാൽ ഇന്ദ്രന്റെ സിംഹാസനത്തോടെ ആവാഹിച്ചു ഹോമകുണ്ഡത്തിൽ ഇടാൻ ജനമേജയൻ ആജ്ഞാപിച്ചു.

ചണ്ഡഭാർഗവൻ തക്ഷകനെ ഇന്ദ്രന്റെ സിംഹാസനത്തോടെ ആവാഹിച്ചു ആകാശ മാർഗത്തിൽ ഹോമകുണ്ഡത്തിനു മുകളിലേക്കു എത്തിച്ചു.

ഭയന്ന ദേവേന്ദ്രൻ സിംഹാസനം ഉപേക്ഷിച്ച് ഓടി..

ഈ സമയത്താണ് ആസ്തികൻ യാഗശാലക്കു പുറത്ത് എത്തിയത്..

യാഗശാലക്കു പുറത്തു നിന്നുകൊണ്ട് ആസ്ഥികൻ ജനമേജയ രാജാവിന്റെ സർപ്പസത്രത്തെ പുകഴ്ത്തി.. ജനമേജയ രാജാവിന് ഉച്ചത്തിൽ ജയ് വിളിച്ചു..

ആരാണ് ഉച്ചത്തിൽ തന്നെ പുകഴ്ത്തി പറയുന്നത് എന്ന് ജനമേജയൻ ആശ്ചര്യപ്പെട്ടു.

സർപ്പത്തെ ചുട്ടുകൊല്ലുന്നത് സർപ്പശാപത്തിനു കാരണമാകും എന്ന് എല്ലാവരും നിരുത്സാഹപ്പെടുത്തുമ്പോൾ,

ഇതാ ഈ ബാലൻ മാത്രം തന്നെ പുകഴ്ത്തുന്നു.. ജനമേജയനു സന്തോഷമായി.

ആസ്തികനെ മുൻപിൽ എത്തിക്കുവാൻ ജനമേജയ രാജാവ് നിർദേശിച്ചു.

അങ്ങനെ ആസ്തികൻ സർപ്പസത്രം നടക്കുന്ന യാഗശാലയിൽ എത്തി.. വീണ്ടും ജനമേജയനെ അഭിനന്ദിച്ചു.. ജയ്.. വിളിച്ചു.

സന്തോഷവാൻ ആയ ജനമേജയൻ ഇഷ്ടമുള്ള വരം ചോദിക്കുവാൻ ആസ്തികനോട് ആവശ്യപ്പെട്ടു...

ആ സമയം യാഗശാലയിൽ മുനിമാർ തക്ഷകനെ ഇന്ദ്രന്റെ സിംഹാസനത്തോടെ ആവാഹിച്ചു ഹോമകുണ്ഡത്തിനു മുകളിൽ എത്തിച്ചു...

ആസ്തികൻ ജനമേജയനോട് വരം ചോദിച്ചു...

"സർപ്പസത്രം നിർത്തിവെക്കുക "

അതാണ് വരം ചോദിച്ചത്..

ജനമേജയൻ ധർമ്മസങ്കടത്തിലായി..

യാഗശാലയിൽ വെച്ചു നൽകിയ വാക്ക് പാലിക്കുക എന്ന് മുനിമാർ നിർദേശിച്ചു.

അഗ്നിയിൽ വീഴാൻ തുടങ്ങിയ തക്ഷകനെ ആസ്തികൻ മന്ത്രം കൊണ്ടു തടഞ്ഞു.

തനിക്കു നൽകാമെന്ന് പറഞ്ഞ വരം നൽകുമോ എന്നറിഞ്ഞിട്ടു യാഗം തുടരാൻ ആസ്തികൻ നിർദേശിച്ചു..

ഗത്യന്തരം ഇല്ലാതെ ജനമേജയൻ സർപ്പസത്രം നിർത്തി വെച്ചു..

നാഗലോകം വീണ്ടും തുറന്നു....

നാഗങ്ങൾ ആസ്തികനെ നാഗലോകത്തേക്കു എഴുന്നള്ളിച്ചു...

നാഗരാജാവ് വാസുകിയുടെ മുൻപിൽ ആസ്തികനെ സ്വീകരിച്ചു.. സർപ്പകുലത്തെ രക്ഷിച്ചതിന് ഇഷ്ടമുള്ള വരം ചോദിച്ചോളാൻ നാഗരാജാവ് ആവശ്യപ്പെട്ടു.

നാഗങ്ങളുടെ ജന്മവും, ആസ്തികന്റെ ജന്മലക്ഷ്യവും ജനമേജയന്റെ സർപ്പസത്രവും, ആസ്തികൻ അതു തടയുന്നതുമായ ഈ കഥ ഇനി തലമുറയിലൂടെ വേണം അറിയാൻ.. അതുകൊണ്ട്

നാഗരാജാവേ... "സന്ധ്യാ നേരത്ത് ഈ കഥ കേൾക്കുകയും പറയുകയും ചെയ്യുന്നവരെ സർപ്പവിഷം തീണ്ടരുത് " എന്ന് വരം നൽകി അനുഗ്രഹിക്കണം.

എന്ന് ആസ്തികൻ വരം ചോദിച്ചു.

ശ്രാവണ (കർക്കിടകം ) മാസത്തിൽ വെളുത്ത പക്ഷത്തിലെ പഞ്ചമി തിഥിയിലാണ്‌ സർപ്പസത്രം നിർത്തി വെച്ചത്, ... അതാണ് നാഗപഞ്ചമിയുടെ അടിസ്ഥാനം.

കാളിന്ദി നദിയിൽ കാളിയന്റെ ആയിരം ഫണങ്ങളിൽ ശ്രീകൃഷ്ണഭഗവാൻ കാളിയമർദ്ദനം ചെയ്തതും നാഗപഞ്ചമി ദിനത്തിലാണ് .

*നാഗങ്ങളെ സർപ്പസത്രത്തിൽ നിന്നും രക്ഷപെടുത്തിയ പുണ്യദിനമാണ് നാഗപഞ്ചമി..

നാഗലോകം തുറക്കുന്ന
നാഗപഞ്ചമി തിഥിയിൽ ചെയുന്ന നാഗപൂജയിൽ എല്ലാ സർപ്പദോഷവും തീർത്തു നാഗദൈവങ്ങൾ അനുഗ്രഹിക്കുന്നു.

നവനാഗങ്ങളും അറുപത്തിനാലുകോടി നാഗങ്ങളും അനുഗ്രഹിക്കുന്ന പുണ്യദിനം നാഗപഞ്ചമി.

അനന്തൻകാവിൽ എല്ലാ മാസവും ആയില്യം നാളിൽ അഷ്ടനാഗങ്ങൾക്ക് എട്ടുരുളിയിൽ നൂറും പാലും കൊടുക്കും...

വർഷത്തിൽ ഒരിക്കൽ നാഗപഞ്ചമി ദിനത്തിൽ,
നവനാഗപൂജയും. നവനാഗങ്ങൾക്ക് 9 ഉരുളിയിൽ നൂറും പാലും നടത്തുന്നു..

നാഗപഞ്ചമി ദിവസം രാത്രി ഏഴ് മണിക്ക് വർഷത്തിൽ ഒരിക്കൽ നാഗലക്ഷ്മിയെ ശ്രീചക്രത്തിൽ പൂജിക്കുന്നു.

വർണ്ണപ്പൊടികൾ കൊണ്ട് നിലത്തു ശ്രീചക്രം വരച്ചു അതിലാണ് നാഗപഞ്ചമി ദിനത്തിൽ വൈകിട്ട് നാഗലക്ഷ്മിക്ക് പൂജ നടത്തുന്നത്.

സർപ്പദോഷം തീരാൻ നവനാഗ പൂജ ചെയുന്നത് നാഗപഞ്ചമിക്ക് മാത്രം.

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നാഗപഞ്ചമി പൂജയാണ് അനന്തൻകാവിൽ നടത്തുന്നത്. "നവനാഗപൂജ"