അമൃതേശ്വര ക്ഷേത്രം 🙏. അമൃതപുര. കർണാടക. ❤

The exquisite Amrutheshwara Temple (also known as Amrutesvara) is located in the village of Amruthapura in the Chikmagalur district of Karnataka. Externally, the temple gives a deceptively small look, but visitors will be surprised with the number of wonders it holds within.

അമൃതേശ്വര ക്ഷേത്രം 🙏. അമൃതപുര. കർണാടക. ❤

കർണ്ണാടകത്തിലെ ചിക്കമഗ്ളൂർ ജില്ലയിലെ അമൃതപുരയിൽ 12 ാം നൂറ്റാണ്ടിൽ ഹോയ്സാലരാജാവായിരുന്ന വീര ബല്ലാല രണ്ടാമന്റെ സേനാനായകനായിരുന്ന അമൃതേശ്വര ദണ്ഡനായക പണി കഴിപ്പിച്ച ശ്രീ പരമേശ്വര ക്ഷേത്രം.

ഒരു ഗോപുരം മാത്രമുള്ള ഈ ക്ഷേത്രം ഹോയ്സാല നിർമ്മിതിയുടെ ഏകകൂട നിർമ്മാണ ശൈലിയിലുള്ളതാണ്. വാസ്തുവിദ്യകൾ അനുസരിച്ചുള്ള നിർമ്മാണം ബേലവാടിയിലെ വീരനാരായണ ക്ഷേത്രവുമായി സാമ്യപ്പെട്ടിരിക്കുന്നു.

രണ്ട് മുഖമണ്ഡപങ്ങളിൽ ആദ്യത്തെ തുറന്ന മുഖമണ്ഡപത്തിന് 29 ഇടനാഴികളാണ് ഉള്ളത്. ബന്ധികമായ രണ്ടാമത്തെ മണ്ഡത്തിന് 9 ഇടനാഴികളും മറ്റൊരു ഗർഭഗൃഹത്തിലേക്കുള്ള മുഖമണ്ഡപവുമാണുള്ളത്.

തുറന്ന മുഖമണ്ഡപത്തിന്റെ നാലുവശവുമുള്ള അരമതിലിൽ ആകെ 140 ശിലാ ഭാഗങ്ങളാണ് ഉള്ളത്. ദക്ഷിണ ഭാഗത്തുള്ള 70 ഫലകങ്ങളിൽ രാമായണത്തിന്റെ ഭാഗങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഉത്തരഭാഗത്തുള്ള 25 ഫലകങ്ങളിൽ ശ്രീകൃഷ്ണന്റെ ജീവിതവും ബാക്കിയുള്ള 45 ഫലകങ്ങളിൽ മഹാഭാരത കഥയുമാണ് വിവരണം.