ആലന്തറ ശ്രീ ഇലങ്കം ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറന്മൂടിൽ നിന്നും 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ആലന്തറ ശ്രീ ഇലങ്കം ഭഗവതി ക്ഷേത്രം. ക്ഷേത്രം ശ്രീ ദുർഗ്ഗാദേവിക്കും ശ്രീ ഭദ്രാദേവിക്കുമായി സമർപ്പിച്ചിരിക്കുന്നു. സർവ്വ ഐശ്വര്യ പ്രദായിനിയും സർവ്വദോഷ നിവാരിണിയുമായ ദേവിമാർ കുടികൊള്ളുന്ന അതിപുരാതനവും ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ ദുർഗ്ഗ, ഭദ്ര, ഭുവനേശ്വരി എന്നീ ദേവതകളുടേയും ഗണപതി, നാഗർ എന്നീ ഉപദേവതകളുടെയും സാന്നിധ്യമുള്ള ആലന്തറ ശ്രീ ഇലങ്കം ഭഗവതിക്ഷേത്രം നാനാജാതി, മത വിവേചനങ്ങളില്ലാതെ വിശ്വാസത്താൽ ഏവരെയും ആകർഷിക്കുന്ന ദേവസ്ഥാനം. വിശ്വാസികൾക്ക് കരുത്തും ആഗ്രഹ സഫലീകരണവും സാധ്യമാകുന്ന ഐശ്വര്യ വരദായിനിയുടെ പുണ്യകേന്ദ്രം. ആലന്തറ ശ്രീ ഇലങ്കം ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് ഭരണ കാര്യങ്ങൾ നോക്കുന്നത്.
ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്‌നത്തിൽ ക്ഷേത്രത്തിൽ ശിവഭഗവാൻറെ സാന്നിധ്യം കാണുകയും അതിൻപ്രകാരം ശിവക്ഷേത്ര നിർമ്മാണവും, ഇതോടൊപ്പം ഭുവനേശ്വരി ദേവിക്ക് ക്ഷേത്രവും ശിവക്ഷേത്രസമീപത്തായി പാർവതിദേവിക്ക് മണ്ഡപവും പണികഴിപ്പിച്ച് പൂർത്തീകരിക്കാനുള്ള കഠിന ശ്രമത്തിലാണ് ക്ഷേത്രം ഭാരവാഹികൾ. പ്രതിഷ്‌ഠാവാർഷികവും അതിനോടനുബന്ധിച്ചുള്ള പൂജകളും ക്ഷേത്ര ചടങ്ങുകളും കുംഭമാസത്തിലാണ്.
ക്ഷേത്രം തന്ത്രി: അമ്പലപ്പുഴ പുതുമന ഇല്ലത്തിൽ ബ്രഹ്മശ്രീ മധുസൂദനൻ നമ്പൂതിരി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് : 9496684142